അച്ഛനൊപ്പം കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആക്‌ടീവയിൽ ബുള്ളറ്റ് ഇടിച്ചു, വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Published : Nov 01, 2025, 10:40 PM IST
aCCIDENT

Synopsis

അച്ഛനൊപ്പം കരാട്ടേ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ആര്യനാട് നിന്നും വന്ന വന്ന ബുള്ളറ്റ് ആക്ടീവ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം: ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം ബുള്ളറ്റും ആക്‌ടീവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. രാവിലെ 11:30നായിരുന്നു സംഭവമുണ്ടായത്. ചെറുകുളം മധു ഭവനിൽ ബിനിഷിൻ്റെ മകൾ ആൻസി (15) ആണ് മരിച്ചത്. ഉഴമലയ്ക്കൽ എസ്എൻഎച്ച് എസിലെ  പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ആര്യനാട് നിന്നും വന്ന വന്ന ബുള്ളറ്റ് ആക്ടീവ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. വിദ്യാർഥിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആക്ടീവ ഓടിച്ചിരുന്ന പിതാവ് ബിനീഷിനെ ഗുരുതര പരുക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ. മാതാവ്: - അനീഷ , സഹോദരൻ ആൻ്റോ. 

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ