
കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വര്‍ഷം മെയ് മാസത്തില്‍ പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ മറ്റൊരു യുവാവ് പിടിയിലായിരുന്നു. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അന്ന് അറസ്റ്റിലായത്. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴായിരുന്നു പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read more: തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘം, പ്രതികൾക്കായി തെരച്ചിൽ
അതേസമയം, തൃശൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് സ്വദേശി കുഴിക്കണ്ടത്തിൽ അനീഷി (33)നെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam