വിറ്റുവരവ് 17 ലക്ഷം, പക്ഷെ ഈ ബീവറേജ്‌ പ്രവർത്തിക്കുന്നത് എപ്പോൾ തകരുമെന്ന കെട്ടിടത്തിൽ

By Web TeamFirst Published Jul 16, 2022, 8:00 PM IST
Highlights

തേൻകുറുശ്ശി ബീവറേജ്‌ ഷോപ്പ് അപകടാവസ്ഥയിൽ.  മരപട്ടികയും പലകയും കൊണ്ടുള്ള സീലിങ് പല ഭാഗത്തും അടർന്നു വീഴുന്നതായി  പരാതി

പാലക്കാട്: തേൻകുറുശ്ശി ബീവറേജ്‌ ഷോപ്പ് അപകടാവസ്ഥയിൽ.  മരപട്ടികയും പലകയും കൊണ്ടുള്ള സീലിങ് പല ഭാഗത്തും അടർന്നു വീഴുന്നതായി  പരാതി. ഏതു നിമിഷവും തലക്ക് മീതെ വീഴാറായി നിൽക്കുന്ന മരപ്പലകൾക്ക് താഴെ ജീവനും കയ്യിൽ പിടിച്ചാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. 

50 വർഷം പഴക്കമുള്ള വാടക കെട്ടിടത്തിലാണ് തേങ്കുറിശ്ശിയിലെ ഈ ബീവറേജ് പ്രവർത്തിക്കുന്നത്.  മരപലക കൊണ്ടാണ് സീലിംഗ്. എപ്പോൾ വേണമെങ്കിലും പലകയിളകി തലയിൽ വീഴാം. കനത്ത മഴയിൽ അടർന്നു വീഴാറായ  പലകകൾക്കിടയിലൂടെ വെള്ളം ചുമരുകളിലൂടെ ഒലിച്ചിറങ്ങും. ഇതു മൂലം ചുമരിടിഞ്ഞ് വൻ ദുരന്തം തന്നെ ഉണ്ടാകുമോ  എന്ന ആശങ്കയിലാണ് ജീവനക്കാർ.  അധികൃതരുടെ ശ്രദ്ധയിൽ  പലതവണ ഇക്കാര്യം കൊണ്ടു വന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ദിനംപ്രതി 17 ലക്ഷം രൂപയുടെ വിറ്റുവരവുള്ള  ബീവ് റേജിനാണ് ഈ ദുർഗതി.

Read more:  മദ്രസയിൽ നിന്ന് മടങ്ങവെ കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

റോഡ് നിർമാണം വൈകി; റോഡിൽ പായ വിരിച്ചു കിടന്ന് ​'ജ​ഗതി മോഡൽ' ഏകാംഗ  പ്രതിഷേധം

ചാരുംമൂട്: റോഡ് നിർമാണം വൈകിയതിനാൽ റോഡിൽ പായ വിരിച്ചു കിടന്ന് യുവാവിന്റെ പ്രതിഷേധം.  പ്രകാശ് ചുനക്കരയാണ് റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചത്. ഭരണിക്കാവ് - കുടശ്ശനാട്‌ റോഡിൽ കോമല്ലൂർ കുറ്റിയിലയ്യത്തു ജങ്ഷനിലായിരുന്നു സമരം. ഈ റോഡ് കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയിരുന്നു. എന്നാൽ കോമല്ലൂർ പുത്തൻചന്തക്ക് കിഴക്ക് ഭാഗത്ത് എത്തിയപ്പോൾ‌ റോഡിൻ്റെ നിർമാണം നിർത്തി വെച്ചിരുന്നു. ഇവിടെ നിന്നും ഭരണിക്കാവ് വരെയുള്ള  അഞ്ച് കിലോമീറ്റർ  റോഡ് വർഷങ്ങൾ ആയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ല.  

തലശ്ശേരിയിലെ സദാചാര ആക്രമണം: പൊലീസിന് ക്ലീന്‍ ചിറ്റ്, ദമ്പതികളുടെ പരാതി അടിസ്ഥാനരഹിതമെന്ന് കമ്മീഷണര്‍

കുഴികൾ കാരണം  സഞ്ചാര യോഗ്യമല്ലാത്ത റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും  നടപടി ഉണ്ടായില്ല. എന്നാൽ  അറ്റകുറ്റ പണികൾ കഴിഞ്ഞ ദിവസം തുടങ്ങിയതോടെയാണ് റോഡ് പൂർണമായി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശിൻ്റെ ഒറ്റയാൾ സമരം. അവസാനം ഉദ്യോഗസ്ഥരും തൊഴിലാളികളും തിരികെ പോയതിന് ശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു. കുറത്തികാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.  

click me!