Asianet News MalayalamAsianet News Malayalam

സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

student died after falling into the pond while returning from the madrasa
Author
Kozhikode, First Published Jul 16, 2022, 7:38 PM IST

കോഴിക്കോട്: മദ്രസ വിട്ടു വരുന്ന വഴി സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. ചെറുവണ്ണൂർ  കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെയും സാഹിനയുടെയും മകൻ മുഹമ്മദ് മിർഷാദ് (13 ) മരിച്ചത് .കൊളത്തറ മദ്രസങ്ങാടി മനീറുൽ ഇസ്ലാം മദ്രസ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ മദ്രസ വിട്ട് പോകുമ്പോൾ വീടിനടുത്തുള്ള വലിയ പറമ്പ് കുളത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഏറെ വൈകിയാണ് പ്രദേശവാസികൾ അറിഞ്ഞത്. നാട്ടുകാർ ചേർന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം കോഴിക്കോട്  മെഡിക്കൽ  കോളേജ് ആശുപത്രിയിൽ. കൊളത്തറ ആത്മവിദ്യാസംഘം യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 

യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ചു

ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു. 

കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മ അറസ്റ്റില്‍

താന്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയിച്ചു. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് കുടുംബം പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. തന്നെയും മക്കളെയും തീകൊളുത്തി കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ആദ്യം അല്‍ കുവൈത്തി ഹോസ്പിറ്റലിലേക്കും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്കും മാറ്റി. 

Follow Us:
Download App:
  • android
  • ios