പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പൊലീസുകാർക്കെതിരെ നടപടി

Published : Nov 03, 2023, 11:19 AM ISTUpdated : Nov 03, 2023, 12:50 PM IST
പൊലീസ് മർദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റ സംഭവം; രണ്ട് പൊലീസുകാർക്കെതിരെ നടപടി

Synopsis

ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. 

കോട്ടയം: വാഹന പരിശോധനയുടെ പേരില്‍ പാല സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതി പൊലീസുകാർക്കെതിരെ നടപടി. രണ്ട് പേർക്കെതിരെ കേസെടുത്തു. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്. പെരുമ്പാവൂർ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയിലാണ് ഐപിസി 323, 325 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. 

പൊലീസ് മര്‍ദ്ദനത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ 17 കാരന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോപണം പാലാ പൊലീസ് നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍ പൊലീസ് കൈ കാണിച്ചു. വണ്ടി നിര്‍ത്താത്തിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്നും വിദ്യാര്‍ത്ഥി പറയുന്നു.

Also Read: പൊലീസുകാർ കുനിച്ചുനിർത്തി മർദ്ദിച്ചു, 17കാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്