പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാർത്ഥിപന്റെ കുടുംബം രംഗത്തുവന്നു

കൊച്ചി: പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാർത്ഥി. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പെരുമ്പാവൂർ സ്വദേശി പാർത്ഥിപന്റെ പരാതിയിൽ ആരോപിക്കുന്നത്. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാർത്ഥിപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാൽ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് രണ്ട് പൊലീസുകാർ കുനിച്ചു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് പാർത്ഥിപൻ പറഞ്ഞു.

പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പാർത്ഥിപന്റെ കുടുംബം രംഗത്തുവന്നു. മകൻ കിടന്ന കിടപ്പിലാണെന്നും നീതി വേണം എന്നും പാർത്ഥിപന്റെ അമ്മ നിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

YouTube video player