ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട 17കാരനെ കണ്ടെത്തിയില്ല, വെളിച്ചക്കുറവും മഴയും തടസം; തിരച്ചിൽ ഇനി നാളെ

By Web TeamFirst Published Jul 4, 2022, 10:17 PM IST
Highlights

നാളെ രാവിലെ എട്ടുമണിക്ക് തിരിച്ചിൽ ആരംഭിക്കുമെന്ന്  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു. പൊലീസും ഫയർ ആൻറ് റെസ്ക്യു ഫോഴ്സും സന്നദ്ധ പ്രവർത്തകരും തെരച്ചലിൽ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിന് അരികെ ഒഴുക്കിൽ പെട്ട 17 - കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം നടന്നച്. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി ( 17 )ആണ്  ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും തടസമായത് തിരിച്ചടിയായി. അതിനാൽ തിരച്ചിൽ താത്കാലികമായി ഇന്ന് നിർത്തി വച്ചു. നാളെ രാവിലെ എട്ടു മണിക്ക് തിരിച്ചിൽ ആരംഭിക്കുമെന്ന്  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു. പൊലീസും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും സന്നദ്ധ പ്രവർത്തകരും തെരച്ചലിൽ പങ്കെടുക്കും.

പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ കാണാതായ 17കാരനെ കാണാതായി

പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു 17 - കാരനായ ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവ‍ർ പറയുന്നത്. കാണാതായ ഹുസ്നി മുബാറക്കും സുഹൃത്തായ റംഷീദ് സൽഫീക്കറും കെ എൽ 57 എസ് 6203 നമ്പർ സ്കൂട്ടറിൽ വൈകിട്ട് 5 മണിക്കാണ് പതങ്കയത്ത് എത്തിയത്. പുഴക്കരയിലെ പാറയിൽ നിന്നും റംഷീദ് ഹുസ്നിയുടെ ഫോട്ടോ എടുക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് റംഷീദ് പറഞ്ഞത്.

മണ്ണിടിഞ്ഞ് വീണ് വെള്ളത്തൂവലിൽ നിർമ്മാണ തൊഴിലാളി മരിച്ചു

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തു വരുന്ന മറ്റൊരു വാ‍ർത്ത അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചെന്നതാണ്. വെള്ളത്തൂവൽ മുതുവാൻ കുടിയിൽ കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ് വീണാണ് മുതുവാൻകുടി കുഴിയിലിൽ പൗലോസ് ( 52)  മരിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ പൗലോസ് മരിച്ചു. പിന്നീട് മൃതദേഹം അടിമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണം, മ്യൂസിയം പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചു: പരാതിക്കാരി ഹൈക്കോടതിയിൽ

click me!