കവര്‍ന്നത് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള 175 കിലോ ചെമ്പുകമ്പി, കൂടെ പണവും; കേസിലെ കൂട്ടുപ്രതിയും പിടിയില്‍

Published : Feb 11, 2026, 06:37 PM IST
copper theft

Synopsis

കോഴിക്കോട് വലിയങ്ങാടിയിലെ ആക്രിക്കടയില്‍ നിന്ന് ലക്ഷങ്ങളുടെ ചെമ്പുകമ്പിയും പണവും മോഷ്ടിച്ച കേസിലെ കൂട്ടുപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും പിടിയില്‍. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷിനെയാണ് (42) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന്‍ റോഡിലെ അമര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. രതീഷ് മോഷണ കേസുകളില്‍ ഇതിന് മുന്‍പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേലേമ്പ്ര സ്വദേശി യാസിർ, വീട്ടിലെത്തിയപ്പോൾ കിട്ടിയത് 21 ലക്ഷം രൂപ, 30 ലക്ഷത്തിന്‍റെ എംഡിഎംഎ, വാക്കി ടോക്കിയും തുലാസുകളും, പ്രതിക്കായി അന്വേഷണം
അടിത്തട്ടിലുള്ള ക്ഷീര കർഷകർക്ക് കൃത്യമായി പദ്ധതികളുടെ ഗുണഫലം എത്തുന്നു, ഉപകാരിയായത് കിഫ്ബിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി