തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

Published : Apr 18, 2024, 07:10 PM IST
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

Synopsis

പ്ലസ് 2 വിദ്യാർത്ഥിയാണ്. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുള്ളത് തെരച്ചിലിന് വെല്ലുവിളിയാണ്

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ - മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുള്ളത് തെരച്ചിലിന് വെല്ലുവിളിയാണ്.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു