പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയുമായി കടന്നുകടഞ്ഞു; തടഞ്ഞുനിർത്തി പരിശോധന, പിടിച്ചെടുത്തത് 18 ഗ്രാം എംഡിഎംഎ

Published : Sep 03, 2025, 07:47 PM IST
arrest

Synopsis

കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി

കാസർകോട്: കാസർകോട് കുമ്പളയിൽ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശി അബ്ദുൾ അസീസിൽ(42) നിന്ന് 18 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ഓട്ടോ കടന്നുകളയാൻ ശ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസലഹരി കണ്ടെത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ഓണത്തിന് ജില്ലയിലേക്ക് ലഹരി വസ്തുക്കൾ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് പ്രത്യേക പരിശോധനകൾ നടത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി