കൊല്ലം ചിന്നക്കടയിൽ 37 കാരനായ പരിതോഷ് നയ്യായുടെ വരവും പോക്കും പന്തിയല്ല, പൊക്കി; കിട്ടിയത് 1.26 കിലോഗ്രാം കഞ്ചാവ്

Published : Sep 03, 2025, 06:29 PM IST
migrant worker arrested with ganja

Synopsis

ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലം: കൊല്ലം ചിന്നക്കടയിൽ എക്സൈസിന്‍റെ ലഹരി വേട്ട. 1.26 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിതോഷ് നയ്യാ (37) എന്നയാളാണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജി.ശ്രീകുമാർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ജൂലിയൻ ക്രൂസ്, ജോജോ, ബാലു.എസ്.സുന്ദർ, അഭിരാം.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ്.എസ്.കെ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

അതിനിടെ കോന്നിയിൽ ഓണക്കാല വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 17 ലിറ്റർ ചാരായം കണ്ടെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മുഹമ്മദലി(67) എന്നയാളാണ് പിടിയിലായത്. കോന്നി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രഘുകുമാർ.കെ യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ(ഗ്രേഡ്)മാരായ അജയകുമാർ.ഡി, മഹേഷ്.എച്ച്, ഷാജി ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദ്രദേവ്, മുഹമ്മദ്, തഹസിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി