ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട, ഒരാൾ അറസ്റ്റിൽ പിടിച്ചെടുത്തത് 19 കിലോ കഞ്ചാവ്

Web Desk   | Asianet News
Published : Dec 15, 2020, 05:54 PM IST
ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട, ഒരാൾ അറസ്റ്റിൽ പിടിച്ചെടുത്തത് 19 കിലോ കഞ്ചാവ്

Synopsis

ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ബിജുകുമാറിന്റെ നേതൃത്വത്തിൽ ചേർത്തല, അരൂർ പ്രദേശങ്ങളിൽ നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

ആലപ്പുഴ: ചേർത്തലയിൽ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ലഹരിമരുന്നിന്റെ  വിപണനവും ഉപയോഗവും വ്യാപിച്ചതിന്റെ സാഹചര്യത്തിൽ ക്രിസ്മസ്-ന്യൂയർ സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. ബിജുകുമാറിന്റെ നേതൃത്വത്തിൽ ചേർത്തല, അരൂർ പ്രദേശങ്ങളിൽ നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 

എരമല്ലൂർ മിഥില ബാറിനു സമീപം വെച്ചാണ്  19 കിലോ​ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ചേർത്തല പാണാവള്ളി സ്വദേശി അലി മകൻ സജീർ (36/2020) എന്നയാളെ എൻ ഡി പി എസ് ആക്ട് പ്രകാരം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. ക്രിസ്മസ്-ന്യൂഇയർ നോട്‌ അനുബന്ധിച്ച് വൻതോതിലുള്ള കഞ്ചാവിന്റെ വിപണനമാണ് എക്സൈസ് സംഘം തകർത്തത്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും അവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായും അധികൃതർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മാരത്തോണ്‍ ഓട്ടത്തിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും