കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരൻ പിടിയില്‍

Published : Jun 09, 2025, 09:38 PM IST
Kozhikode pocso case

Synopsis

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് ആണ് പിടിയിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനി എന്ന സ്ഥലത്ത് വെച്ച് അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സിന്ധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്ന് മാവൂരില്‍ നിന്നാണ് അബിന്‍ സന്തോഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുഞ്ഞാണെന്ന പരിഗണന പോലും നൽകാതെ ക്രൂരത, വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; 46 കാരന് 3 വർഷം തടവ്
സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ