ആലപ്പുഴയില്‍ രാത്രിയില്‍ 19കാരനെ മര്‍ദ്ദിച്ച് അവശനാക്കി; പിന്നിൽ കഞ്ചാവ് സംഘമെന്ന് സംശയം

Published : Nov 06, 2019, 10:55 PM IST
ആലപ്പുഴയില്‍ രാത്രിയില്‍ 19കാരനെ മര്‍ദ്ദിച്ച് അവശനാക്കി; പിന്നിൽ കഞ്ചാവ് സംഘമെന്ന് സംശയം

Synopsis

ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. സജീറും സുഹൃത്തും അമ്പനാകുളങ്ങര വഴി ബൈക്കിൽ സഞ്ചരിക്കവെയാണ് ഇരുമ്പ് കൊണ്ടുള്ള അടിയേറ്റത്. 

ആലപ്പുഴ: മണ്ണഞ്ചേരിയിൽ പത്തൊൻപതുകാരനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തലയ്ക്കും ചെവിക്കും  ഗുരുതര പരിക്ക് പറ്റിയ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് രാത്രിയിൽ കഞ്ചാവ് സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള ആക്ഷേപം ഉയരുന്നതിനിടെയാണ് അകാരണമായി യുവാവിനെ മർദ്ദിച്ചത്. 

മണ്ണഞ്ചേരി സ്വദേശി 19 വയസ്സുള്ള സജീറിനെയാണ് കണ്ടാലറിയാവുന്ന രണ്ട് പേർ ചേർന്ന് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. സജീറും സുഹൃത്തും അമ്പനാകുളങ്ങര വഴി ബൈക്കിൽ സഞ്ചരിക്കവെയാണ് ഇരുമ്പ് കൊണ്ടുള്ള അടിയേറ്റത്. എന്തിനാണ് ആക്രമിച്ചെന്ന് അറിയില്ലെന്നും പ്രതികളെ കണ്ടാലറിയാമെനും സജീർ പറഞ്ഞു.

രാത്രിതന്നെ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. സമദ്, സിനാജ് എന്നീ രണ്ടു പേരാണ് പ്രതികളെന്ന് മണ്ണഞ്ചേരി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  മണ്ണഞ്ചേരി , അമ്പനാകുളങ്ങര എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിൽ കഞ്ചാവ് - മയക്കുമരുന് സംഘങ്ങൾ പ്രവർത്തിക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നുണ്ട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !