ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

Published : May 21, 2024, 08:50 AM ISTUpdated : May 21, 2024, 08:57 AM IST
ഷോക്കേറ്റ് 19കാരൻ മരിച്ച സംഭവം: സർവീസ് വയർ ദ്രവിച്ച് തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് നിഗമനം

Synopsis

കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായി അന്വേഷിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം  വിദ്യാർഥി ഷോക്കേറ്റ് മരിച്ച സ്ഥലം സന്ദർശിച്ചിരുന്നു. കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമയി അന്വേഷിക്കുന്നത്.

Read More.... അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

സർവീസ് വയർ ദ്രവിച്ച് കടയുടെ തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി. അതേസമയം മുഹമ്മദ് റിജാസിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം തുടരുകയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.  

 

PREV
Read more Articles on
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍