മദപ്പാട് നീങ്ങിയതോടെ 'ശാന്തൻ', ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ

Published : May 21, 2024, 08:48 AM IST
മദപ്പാട് നീങ്ങിയതോടെ 'ശാന്തൻ', ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ

Synopsis

മദപ്പാട് കഴിഞ്ഞ ശേഷം പടയപ്പയുടെ വരവും പോക്കും വാഹനങ്ങൾക്ക് നേരെയൊന്നും അക്രമം നടത്താതെ തികച്ചും ശാന്തനായാണ് എന്നതാണ് നാട്ടുകാരിലും വിനോദ സഞ്ചാരികൾക്കും ആശ്വാസമായിട്ടുള്ളത്

മാട്ടുപ്പെട്ടി: ഒരിടവേളക്ക് ശേഷം മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പയെന്ന കാട്ടാന. കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി. മദപ്പാട് കഴിഞ്ഞ ശേഷം പടയപ്പയുടെ വരവും പോക്കും വാഹനങ്ങൾക്ക് നേരെയൊന്നും അക്രമം നടത്താതെ തികച്ചും ശാന്തനായാണ് എന്നതാണ് നാട്ടുകാരിലും വിനോദ സഞ്ചാരികൾക്കും ആശ്വാസമായിട്ടുള്ളത്.

മാട്ടുപെട്ടി എസ്റ്റേറ്റിലെ ചോല കാടുകളിലായിരുന്നു പടയപ്പയുടെ നേരത്തെയുള്ള താവളം. മദപ്പാടിലായിരുന്ന കാട്ടാനയെ അവിടെ നിന്നും പിടികൂടി ഉള്‍കാട്ടിലേക്കയക്കാന‍് പലതവണ വനംവകുപ്പ് ശ്രമിച്ചു. പക്ഷെ ഒന്നും ഫലവത്തായില്ല. ഇതിനിടെ മദപ്പാടെല്ലാം പോയി പടയപ്പ ശാന്തനായി ഇതോടെ വനപാലകര്‍ കാട്ടിലേക്കയക്കുക എന്ന ശ്രമം ഉപേക്ഷിച്ചു. ഇതിനുശേഷം കാണാതായ പടയപ്പ ഇപ്പോള്‍ ദിവസവും കല്ലാറിലെത്തുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്തിന്‍റെ മാലിന്യസംസ്കരണ കേന്ദ്രമായ കല്ലാറിലെത്തി പച്ചക്കറി മാലിന്യങ്ങള് കഴിക്കും.

പടയപ്പ പകല്‍ സമയങ്ങളിലാണെത്തുക. അതിലൊരു ഭീതി പ്ലാന്‍റിലെ തൊഴിലാളികള്‍ക്കുണ്ട്. എങ്കിലും മഴ തുടങ്ങിയതിനാല്‍ ഉടന് പച്ചപ്പാകും അതോടെ തീറ്റ ലഭ്യമാകും ഇതുണ്ടായാല്‍ പടയപ്പ കാട്ടിലേക്ക് മടങ്ങുമെന്നാണ് ഇവരുടെ പ്രതീക്ഷ. മാർച്ച് മാസത്തിൽ മൂന്നാറില്‍ ടൂറിസ്റ്റുകളുടെയും ചെറുകിട കച്ചവടക്കാർക്കും പടയപ്പ ശല്യക്കാരനായിരുന്നു. സഞ്ചാരികളുടെ കാറിന് നേരെ പടയപ്പ പാഞ്ഞടുത്തത് അടക്കമുള്ള സംഭവങ്ങൾ ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകർത്തിരുന്നു. കാട്ടിലേക്ക് തുരത്തുന്നതിന് പിന്നാലെ പടയപ്പ തിരികെ വരുന്നത് തുടരുന്നതും പതിവായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം