19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു, ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ, അന്വേഷണം

Published : Jun 18, 2022, 12:08 AM ISTUpdated : Jun 18, 2022, 12:19 AM IST
19-കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു, ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ, അന്വേഷണം

Synopsis

വീട്ടിനുള്ളിൽ പത്തൊൻപത് വയസുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. 

ഇടുക്കി: വീട്ടിനുള്ളിൽ പത്തൊൻപത് വയസുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ [19] നെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. 

രണ്ടുവർഷം മുമ്പാണ് ശ്രീജ അതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണിനെ വിവാഹം കഴിച്ചത്. കുറച്ചുനാൾ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് രസത്തിലായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.  മാസങ്ങൾ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും ഭർത്താവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 

വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തത്. മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്നങ്ങൾ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തിയാലെ പറയാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Read more: ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ്, പിടിച്ചെടുത്തു

കരിച്ചേരിയില്‍ സിപിഐ നേതാവ് വെടിയേറ്റ് മരിച്ച കേസിലെ പ്രതി കീഴടങ്ങി

കാസര്‍കോട്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.  അറസ്റ്റ് രേഖപ്പെടുത്തി. കാട്ടുപന്നിയെ കുടുക്കാനായി തോക്ക് കെണി വെച്ചത് ശ്രീഹരിയാണ്. ഇതിൽനിന്ന് കാൽമുട്ടിന് വെടിയേറ്റ് രക്തം വാർന്നാണ് മാധവൻ നമ്പ്യാർ മരിച്ചത്. തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞെന്ന് ശ്രീഹരി പോലീസിന് മൊഴി നൽകി.

Read more: ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവം: നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ

മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരിച്ചത്. വലത് കാല്‍മുട്ടിന് വെടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഇദ്ദേഹത്തെ വൈകിയാണ് കണ്ടത്. സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്പ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. . മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്