ഹലോ, ഡോക്ടർ എന്നൊക്കെ ഉണ്ടാകും? ലീവില്ലാത്ത ദിവസങ്ങളിലെന്ന് മറുപടി! താലൂക്ക് ആശുപത്രി ജീവനക്കാരിയുടെ പണി പോയി

Published : Jun 17, 2022, 10:43 PM ISTUpdated : Jun 17, 2022, 10:45 PM IST
ഹലോ, ഡോക്ടർ എന്നൊക്കെ ഉണ്ടാകും? ലീവില്ലാത്ത ദിവസങ്ങളിലെന്ന് മറുപടി! താലൂക്ക് ആശുപത്രി ജീവനക്കാരിയുടെ പണി പോയി

Synopsis

'ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്ന മറുപടി സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം

കോഴിക്കോട്: ഡോക്ടർ എന്ന് ഉണ്ടാകുമെന്ന് ഫോണിലൂടെ ചോദിച്ച വനിത രോഗിയോട് അപമര്യാദയായി സംസാരിച്ച ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെയാണ് രോഗിയോട് അപമര്യാദയായി പെരുമാറിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 'ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്ന മറുപടി സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം.

വൈറലായ ഓഡിയോ സംഭാഷണം കേൾക്കാം

എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവുമെന്നന്വേഷിച്ച രോഗിയോടാണ് ' ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്ന്  ജീവനക്കാരി മറുപടി നൽകിയത്. എല്ലാ ദിവസവും ഉണ്ടാകുമോ എന്ന ചോദിച്ചപ്പോൾ 'ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും' എന്നായിരുന്നു വീണ്ടും മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ 2630142 എന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കൂ എന്ന് പറഞ്ഞ് ജീവനക്കാരി ഫോൺ കട്ട് ചെയ്യുകയായിരുന്നു.

അക്രമം, തീയിടൽ, വെടിവപ്പ്, ബന്ദ്, അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധാഗ്നി; തെക്കേ ഇന്ത്യയിലേക്കും പടരുന്നു

ഈ സംഭാഷണത്തിന്‍റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അധികൃതർ അടിയന്തര യോഗം വിളിച്ച് ചേർത്ത് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ജീവനക്കാരിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

കുട്ടി കളരി പഠിക്കാൻ പോയില്ല, വീട്ടുകാരുടെ അന്വേഷണത്തിൽ പീഡനം പുറത്തറിഞ്ഞു; ചേർത്തലയിലെ 'ഗുരുക്കൾ' അറസ്റ്റിൽ

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും