അതിവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു, എതിരെയെത്തിയ കാറിടിച്ചു; 19കാരന് ദാരുണാന്ത്യം 

Published : Nov 05, 2024, 01:17 PM ISTUpdated : Nov 05, 2024, 01:21 PM IST
അതിവേഗതയിലെത്തിയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു, എതിരെയെത്തിയ കാറിടിച്ചു; 19കാരന് ദാരുണാന്ത്യം 

Synopsis

ഇന്ന് രാവിലെയാണ് അതിവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറും കാറും ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ച് അപകടമുണ്ടായത്.  

കൊല്ലം: ആയൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെറുവേക്കൽ സ്വദേശി എബിനാണ് (19) മരിച്ചത്. ഇന്ന് രാവിലെയാണ് അതിവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടറും കാറും ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ എബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ഓരോ വാഹനങ്ങളെയായി മറികടന്ന് വരികയായിരുന്നു. ഇതിനിടെ വളവിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എബിൻ റോഡിൽ വീണു.  അതേ സമയത്ത് തന്നെ എതിർ വശത്ത് നിന്നെത്തിയ കാർ സ്കൂട്ടിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗതിയിൽ സ്കൂട്ടര്‍ എത്തുന്നതും വളവിൽ വെച്ച് മറിയുന്നതും ദൃശ്യങ്ങളിലുണ്ട്. 

'ഒരു മാനേജര്‍ക്ക് ഇത്രയും ശമ്പളമോ?' :ആരാണ് ഷാരൂഖിന് 'പൂജ ദദ്‌ലാനി', അവരുടെ ശമ്പളം കേട്ട് ഞെട്ടി ബോളിവുഡ്


 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ