
ഔഷധ സസ്യങ്ങൾ അരച്ച്ചേർത്തുണ്ടാക്കിയ ഒരു മൺവീടുണ്ട് അടൂരിൽ. കടമ്പനാട് സ്വദേശി ജേക്കബ്ബ് തങ്കച്ചനാണ് ആറരലക്ഷം രൂപ ചെലവഴിച്ച് മരുന്ന് വീട് നിർമ്മിച്ചത്. വർഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ശില്പി ശിലാ സന്തോഷാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. അങ്ങാടി കടയുടെ ഗന്ധമുള്ളൊരു ഒറ്റമുറി വീട്. ഫാനും എസിയുമൊന്നുമില്ലാതെ തണുപ്പ് നൽകുന്ന നാല് ചുവരുകൾ. തുവയുരിലെ കനാൽക്കരയിൽ ആരേയും ആകർഷിക്കുന്നതാണ് ഈ മരുന്ന് വീട്.
മണ്ണിൽ ഔഷധസസ്യങ്ങൾ ചേർത്ത് കുഴച്ച് വരാൽ പശയും ചേർത്താണ് ഇഷ്ടികകൾ ഉണ്ടാക്കിയത്. ചുണ്ണാമ്പ് വള്ളിയും കുളമാവിന്റെ തോലും ചേർത്താണ് ഭിത്തി തേച്ചത്. 100 കിലോ രാമച്ചവും ഉപയോഗിച്ചു. ചന്ദനവും ഊദും കരിങ്ങാലിയും രക്തചന്ദനവും മഞ്ഞളും കരിമഞ്ഞളും എല്ലാം ചേർത്താണ് നിർമ്മാണം പൂര്‍ത്തിയാക്കിയത്. നൂറ് മൈൽ ഓട്ടത്തിൽ പ്രശസ്തനാണ് വീടിന്റെ ഉടമ ജേക്കബ് തങ്കച്ചൻ.
മൺ വീട് എന്നർത്ഥമുള്ള മൃണ്മയം എന്നാണ് വീടിന്റെ പേര്. വീട് നിർമ്മാണത്തിന് ഉപയോഗിച്ച ഔഷധ സസ്യങ്ങളെല്ലാം ചേർത്ത് വീട്ടുമുറ്റത്ത് തോട്ടമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് തങ്കച്ചിനിപ്പോളുള്ളത്. കൂടുതൽ ഒറ്റമുറി മരുന്ന് വീടുകളും മനസിലുണ്ടെന്നും തങ്കച്ചന്‍ പറയുന്നു.
50 അടി ഉയരുമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിലംപൊത്തി; 40ലക്ഷം രൂപയുടെ വീട് അപകടാവസ്ഥയില്‍
മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിലിച്ചിലിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. അന്‍പതടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് വീടുകള്‍ അപകടത്തിലായത്. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രവാസിയും കോട്ടയം സ്വദേശിയുമായ കോടങ്കണ്ടത്ത് വര്‍ഗീസ് ചാക്കോ, ഉദയഗിരിയില്‍ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് ഭിത്തിയും മതിലും കക്കൂസും തകര്‍ന്നു. തറയുടെ ഭാഗം അന്തരീക്ഷത്തിലാണ് നില്‍ക്കുന്നത്. തറയും ചുമരും വിണ്ടുകീറി അപകടാവസ്ഥയിലായി. ഗോപിനാഥന്‍ നായരുടെ വീടിന് ചേര്‍ന്നുള്ള ഭാഗവും മണ്ണിടിഞ്ഞു. ഈ കുടുംബങ്ങളും സമീപത്തുള്ളവരും മാറിത്താമസിച്ചു. സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തിയും അപകടത്തിലാണ്. സമീപത്തെ ആറുവീടുകളും അപകടഭീഷണിയിലാണ്. റവന്യൂ, ഫയര്‍ഫോഴ്‌സ്, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
പാമ്പിനെ ഓടിക്കാൻ തീയിട്ടു, 13 കോടി രൂപയുടെ വീട് കത്തി നശിച്ചു
സ്വന്തം ജീവൻ രക്ഷിക്കാൻ ആളുകൾ ഏതറ്റം വരെയും പോകാറുണ്ട്. ആ ശ്രമങ്ങൾ ചിലപ്പോൾ വലിയ നഷ്ടം വരുത്തി വയ്ക്കാനും സാധ്യതയുണ്ട്. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ മെറിലാന്റിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ. വീട്ടിനുള്ളിൽ കയറിയ പാമ്പുകളെ ഓടിക്കാൻ പുകയിട്ടതാണ് മെറിലാന്റ് സ്വദേശി,എന്നാൽ സംഭവിച്ചതോ 10000 സ്ക്വയഫീറ്റുള്ള വീട് അഗ്നിക്കിരയായി. പാജമ്പുകൾ ഇയാൾക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാൽ കൂട്ടിയിട്ട ചവറുകൾക്ക് സമീപത്തുവച്ചാണ് ഇയാൾ പുകയിട്ടത്. ഇത് ആളിപ്പടർന്നു. ഇത് വീട്ടിലെ ബാക്കി വസ്തുക്കളിലേക്കും പടരുകയും വീട് മൊത്തത്തിൽ തീപിടിക്കുകയുമായിരുന്നു.