യുകെയിൽ ജോബ് വിസയിൽ പോകാം, വാഗ്ദാനത്തിൽ വീണുപോയവര്‍ നിരവധി; വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

Published : Mar 12, 2026, 04:08 PM IST
job visa fraud arrest

Synopsis

യുകെയിൽ ജോബ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. കണ്ണൂർ സ്വദേശിയായ സൂരജ് എന്ന ജോസഫിനെ ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്നാണ് പിടികൂടിയത്, ഇയാൾക്കെതിരെ 40 കേസുകൾ നിലവിലുണ്ട്.

കാസർകോട്: കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്. യുകെയിൽ ജോബ് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫ് ആണ് പിടിയിലായത്. ഹിമാചൽ പ്രദേശ് പൊലീസിന്‍റെ സഹായത്തോടെ കുളുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സൂരജിനെതിരെ കേരളത്തിലും കർണാടകയിലുമായി 40 കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മംഗളൂരു കേന്ദ്രീകരിച്ചായിരുന്നു വൻ വിസ തട്ടിപ്പ്. ഒളിവിൽ പോയി രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അന്വേഷണം

യുകെ റീഗൽ എന്ന പേരിൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ യുകെയിലേക്ക് ജോബ് വിസ നൽകാമെന്നായിരുന്നു കണ്ണൂർ കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിന്‍റെ വാഗ്ദാനം. ഇതിനായി 17 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. ഇങ്ങനെ കോടികൾ തട്ടിപ്പ് നടത്തി. ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിലൂടെ ഹിമാചൽ പ്രദേശിലെ കുളുവിൽ വെച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ബി അനീഷും സംഘവും സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.

കേരളത്തിൽ വിവിധ ജില്ലകളിൽ 38 കേസുകളും, കർണ്ണാടകയിൽ 2 കേസുമടക്കം 40 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൃശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റേഞ്ച് മേധാവി ജോസി ചെറിയാൻ കണ്ണൂർ റേഞ്ച് മേധാവി വിനോദ് എംപി, ഡിവൈഎസ്പി സി കെ സുനിൽ കുമാർ എന്നിവരാണ് കേസിന്‍റെ മേൽനോട്ടം വഹിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം, യുവാവിനെ സാഹസികമായി താഴെയിറക്കി
തിരുവനന്തപുരത്ത് 3 ദിവസത്തേക്ക് ജലവിതരണം മുടങ്ങും; ആശങ്ക വേണ്ടെന്ന് മേയർ വിവി രാജേഷ്; ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കും