ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയില്‍; 2.3 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു

Published : May 14, 2024, 07:08 PM IST
 ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയില്‍; 2.3 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു

Synopsis

2.3 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലുവ കിഴക്കുംഭാഗം സ്വദേശി അലൻ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: ചാലക്കുടി എക്സൈസ്  മെലൂർ നടുത്തുരുത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലുവ കിഴക്കുംഭാഗം സ്വദേശി അലൻ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്‌ടർ സമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗ്രേഡ്  എഇഐമാരായ സുനിൽ കുമാർ, ദിബോസ്, ഷാജി, സുരേഷ് ജെയ്സൺ ജോസ്, ജിപിഒമാരായ ആനന്ദൻ, ഷിജു വർഗീസ്, ഡബ്ല്യു സിഇഒ പിങ്കി മോഹൻദാസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

അതേസമയം, എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടിയിരുന്നു. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ്‌ മുഷ്താക്ക് (20), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ്‌ റാഷിദ്‌ (27) എന്നിവരെയാണ് പിടികൂടിയത്. എക്സൈസും റെയിൽവെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും  റെയിൽവെ സംരക്ഷണ സേനാ  ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂർ എക്‌സൈസ് റെയിഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.  തിരൂർ എക്സൈസ്  ഇൻസ്‌പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് തുടങ്ങിയവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ
ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്