ക്യാമ്പിനിടെ 2 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ കേസ്

Published : May 14, 2024, 03:56 PM IST
ക്യാമ്പിനിടെ 2 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ കേസ്

Synopsis

വിദ്യാര്‍ത്ഥിനികളുടെ മുങ്ങി മരണത്തില്‍ ക്യാമ്പിലുണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നു എന്ന കണ്ടെത്തലിലാണ് പൊലീസ് കേസെടുത്തത്.

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസെറയും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.  കഴിഞ്ഞ ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.

തിരൂർ കൽപ്പകഞ്ചേരി എം എസ് എം സ്കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്.  304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്. വിദ്യാര്‍ത്ഥിനികളുടെ മുങ്ങി മരണത്തില്‍ ക്യാമ്പിലുണ്ടായിരുന്ന അധ്യാപകർക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നു എന്ന കണ്ടെത്തലിലാണ് പൊലീസ് കേസെടുത്തത്.

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു

 

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി