മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി എത്തിയ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

Published : May 14, 2024, 03:51 PM IST
മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി എത്തിയ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്

Synopsis

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ മത്തായിയുടെ മകൻ ജോയി (62) , ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.  

കോട്ടയം: കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽ നിന്ന് മരണാനന്തര ചടങ്ങിന് ഭക്ഷണവുമായി എത്തിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചു വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ മത്തായിയുടെ മകൻ ജോയി (62) , ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.  

കാറോടിച്ചിരുന്ന തിരുവാർപ്പ് ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചു വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിനു സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിനു സമീപത്തായാണ് അപകടം ഉണ്ടായത്. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി