ബൈക്ക് വാങ്ങാനെത്തി; ഒടുവില്‍ രണ്ട് ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി

Published : Dec 31, 2022, 12:09 PM ISTUpdated : Dec 31, 2022, 12:42 PM IST
ബൈക്ക് വാങ്ങാനെത്തി; ഒടുവില്‍ രണ്ട് ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി

Synopsis

ബൈക്ക് വാങ്ങാനെത്തിയ യുവാവ് അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പാലക്കാട്: ബൈക്ക് വാങ്ങാനായി കടയിലെത്തിയ യുവാവ്, കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട പുത്തന്‍ ബൈക്കുമായി കടന്നു. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ പാലക്കാട് നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലാണ് സംഭവം. യുവാവ് മോഷ്ടിച്ച് കടന്നത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്കിലാണ്. ബൈക്ക് വാങ്ങാനെത്തിയ യുവാവ് അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്ക് മുന്നില്‍ കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു.

തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന പുത്തന്‍ ബൈക്കുമായി ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബൈക്കിന്‍റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. മാത്രമല്ല, ബൈക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് ട്രയല്‍ റണ്ണിന് കൊടുത്തിരുന്നതിനാല്‍ ബൈക്കില്‍ അത്യാവശ്യം പെട്രോളും ഉണ്ടായിരുന്നു. യുവാവ് ബൈക്കുമായി കടന്ന ശേഷമാണ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. കട ഉടമയുടെ പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെയും സമീപത്തെയും സിസിടിവി പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി