കുമരകത്ത് കാർ നിയന്ത്രണം വിട്ട് കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

Published : Sep 23, 2024, 10:12 PM IST
കുമരകത്ത് കാർ നിയന്ത്രണം വിട്ട് കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

Synopsis

കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

കോട്ടയം: കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം അപകടം. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് കാർ ആറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു