
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam