ആക്സസ് 125ൽ 2 ചാക്കുമായി വന്നു, ഓരോന്നായി തുറന്ന് കുടഞ്ഞിട്ടു; ആകെയുണ്ടായിരുന്നത് 10 കിലോ ക‌ഞ്ചാവ്, അറസ്റ്റ്

Published : May 07, 2025, 08:51 PM IST
ആക്സസ് 125ൽ 2 ചാക്കുമായി വന്നു, ഓരോന്നായി തുറന്ന് കുടഞ്ഞിട്ടു; ആകെയുണ്ടായിരുന്നത് 10 കിലോ ക‌ഞ്ചാവ്, അറസ്റ്റ്

Synopsis

മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കൽ സ്വദേശി മുഹ്സിൻ (31), കിണറടപ്പൻ സ്വദേശി ശരുൺ സി (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 10.16 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ്,  മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ടീം, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് സംഘം എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, മലപ്പുറം ഐബി ഇൻസ്പെക്ടറും ഉത്തര മേഖല എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ വിജയൻ, എം എൻ രഞ്ജിത്ത്, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ അഖിൽദാസ്, സച്ചിൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനീർ ടി, എബിൻ സണ്ണി, ഷബീർ മൈത്ര, ജിഷിൽ നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിര, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു