വാടക വീട്ടിൽ നിന്ന് പിടികൂടിയത് 3 പ്ലാസ്റ്റിക് ചാക്ക് കഞ്ചാവ്; ഭർത്താവ് ഓടി രക്ഷപെട്ടു, ഭാര്യ കസ്റ്റഡിയില്‍

Published : Oct 23, 2024, 03:27 PM IST
വാടക വീട്ടിൽ നിന്ന് പിടികൂടിയത് 3 പ്ലാസ്റ്റിക് ചാക്ക് കഞ്ചാവ്; ഭർത്താവ് ഓടി രക്ഷപെട്ടു, ഭാര്യ കസ്റ്റഡിയില്‍

Synopsis

20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്നു കഞ്ചാവ്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ നിന്ന് വൻ കഞ്ചാവ് വേട്ട. മഞ്ച- ചാമ്പ പുര എന്ന സ്ഥലത്ത് വാടക വീട്ടിൽ 3 പ്ലാസ്റ്റിക് ചാക്കിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. 20 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആര്യനാട് പറണ്ടോട് സ്വദേശികളായ ഭാര്യയും ഭർത്താവാണ് ഈ വീട്ടില്‍ താമസിച്ചത്. നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം എത്തിയതും ഭർത്താവ് മനോജ് (23) സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഭാര്യ ഭുവനേശ്വരിയെ (24) എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Also Read: ട്രെയിനിൽ നിന്ന് ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ കയ്യിൽ രണ്ട് ബാ​ഗുകൾ; തുറന്നപ്പോൾ 4 കിലോ കഞ്ചാവ്, അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം