ഇതുവരെ വിവാഹിതരായത് 507 ജോഡി യുവതി-യുവാക്കൾ; പുത്തൻവീടിൽ പുതിയ 20 ജോഡി വിവാഹിതര്‍

Published : Mar 12, 2023, 06:59 PM IST
 ഇതുവരെ വിവാഹിതരായത് 507 ജോഡി യുവതി-യുവാക്കൾ; പുത്തൻവീടിൽ പുതിയ 20 ജോഡി വിവാഹിതര്‍

Synopsis

നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹ വിവാഹത്തിൽ  20 ജോഡി യുവതി യുവാക്കളാണ്  വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു

കോഴിക്കോട്:  കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പുത്തൻവീട് കേന്ദ്രമായി പ്രവർത്തിക്കുന്ന നഖ്ശബന്ദിയ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പത്തൊമ്പതാമത് സമൂഹ വിവാഹത്തിൽ  20 ജോഡി യുവതി യുവാക്കളാണ്  വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. 1988 ൽ നടന്ന ആദ്യ സമൂഹ വിവാഹം മുതൽ ഇന്നത്തേതടക്കം ആകെ 507 ജോഡി യുവതി യുവാക്കളാണ് സമൂഹ വിവാഹത്തിലൂടെ ഇതുവരെ വിവാഹിതരായത്. വിവാഹങ്ങൾ ഒന്നിച്ചു നടത്തുന്നത് വഴി സാമ്പത്തിക ചെലവുകളും മനുഷ്യ പ്രയത്നവും  പരമാവധി കുറയ്ക്കുവാനും അത് മറ്റു ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടാനും കഴിയുന്നുവെന്നതാണ് പ്രത്യേകത. 

അതോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗൽഭരുടെ സാന്നിധ്യത്തിലും ആശിർവാദത്തിലും വിവാഹം നടത്താൻ കഴിയുക എന്നത് ഒരു സൗഭാഗ്യവും സന്തോഷം നൽകുന്ന കാര്യവുമാണെന്ന് ദമ്പതിമാര്‍ പറയുന്നു.  നഖ്ശബന്ദിയ്യ തരീഖത്ത് പേട്രനായ സയ്യിദ് പി വി ഷാഹുൽ ഹമീദിൻ്റെ മേൽനോട്ടത്തിലായിരുന്നു സമൂഹ വിവാഹം.  വധു വരൻമാർക്കുള്ള സ്വീകരണ പരിപാടി കോഴിക്കോട് പാർലമെന്റ് മണ്ഡലം എം.പി.  എംകെ രാഘവൻ ഉദ്ഘാടനം ചെയ്തു. 

എംഎൽഎമാരായ അഡ്വ. ടി  സിദ്ദീഖ്, പികെ  ബഷീർ, അഡ്വ. പിടിഎ റഹീം, നജീബ് കാന്തപുരം, ടിവി ഇബ്രാഹിം, മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ, സിപിഎം ജില്ലാ സെക്രട്ടറി  പി  മോഹനൻ മാസ്റ്റർ ' ലീഗ് ജില്ലാ പ്രസിഡൻറ് എം എ. റസാഖ് മാസ്റ്റർ, ബി.ജെ.പി ദേശീയ സമിതി അംഗം മോഹനൻ മാസ്റ്റർ,സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, സിപിഎം ഏരിയ സെക്രട്ടറി കെ. ബാബു, പത്മശ്രീ കെ കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ, സലീം മടവൂർ, വി കെ അബ്ദുറഹിമാൻ, എംഎ ഗഫൂർ മാസ്റ്റർ, നസീമ ജമാലുദ്ദീൻ, പക്കർ പന്നൂർ, താമരശ്ശേരി തഹസിൽദാർ  സുബൈർ, വില്ലേജ് ഓഫീസർ ബഷീർ തുടങ്ങിയ  ആശംസകൾ അർപ്പിച്ചു. 

Read more:  'ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം' ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

പിവി ഷാഹുൽ ഹമീദ് അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി ബിസി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും  അൽ മദ്രസത്തുന്ന നഖ്ശബന്ദിയ്യ കേന്ദ്ര വിദ്യാഭ്യാസ ബോർഡ് വൈസ് ചെയർമാൻ പികെ സുലൈമാൻ മാസ്റ്റർ നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. വധൂവരന്മാരെ പൂച്ചെണ്ട് നൽകി വേദിയിലേക്ക് ആനയിക്കുകയും ഉപഹാരങ്ങളും പാരിതോഷികങ്ങളും നൽകി യാത്ര അയക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്