
ഹരിപ്പാട്: 14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കാശിനാഥന്‍ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കാശിനാഥനെ കരീലക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു.
കായംകുളം സബ്ബ് ഡിവിഷൻ ഓഫീസറിന്റെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് കുമാർ, സുഭാഷ്, അനി, സിവിൽ പൊലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam