പ്രധാനാധ്യാപകരുടെ കലഹം സ്കൂളിൽ ആഭ്യന്തര യുദ്ധമായി; അപമര്യാദയായി പെരുമാറിയെന്ന് അധ്യാപികമാരുടെ പരാതി പോലീസിന്

Published : Jan 11, 2024, 08:04 AM ISTUpdated : Feb 06, 2024, 04:41 PM IST
പ്രധാനാധ്യാപകരുടെ കലഹം സ്കൂളിൽ ആഭ്യന്തര യുദ്ധമായി; അപമര്യാദയായി പെരുമാറിയെന്ന് അധ്യാപികമാരുടെ പരാതി പോലീസിന്

Synopsis

കഴിഞ്ഞ ഡിസംബര്‍ 20ന് സ്‌കൂളില്‍ നടന്ന ഒരു യോഗവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആദ്യമുണ്ടായ ആശയക്കുഴപ്പം പിന്നീട് രണ്ട് വിഭാഗത്തിലെയും അധ്യാപകര്‍ തമ്മിലുള്ള കലഹത്തിലേക്ക് വഴിമാറുകയായിരുന്നു

കോഴിക്കോട്: പ്രിസം പദ്ധതിയിലൂടെ കേരളമാകെ ശ്രദ്ധപിടിച്ചുപറ്റിയ നടക്കാവ്  ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകര്‍ തമ്മില്‍ അഭ്യന്തര കലഹം. ഹയർ സെക്കന്‍ഡറിയിലെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെയും പ്രധാനാധ്യാപകര്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പോലീസ് കേസ് വരെ എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 20ന് സ്‌കൂളില്‍ നടന്ന ഒരു യോഗവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.  വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ അവധിയായതിനാല്‍ മുതിര്‍ന്ന അധ്യാപകനായിരുന്നു പ്രിന്‍സിപ്പാളിന്റെ അധിക ചുമതല നല്‍കിയിരുന്നത്. ഒരു യോഗ വിവരം ഇദ്ദേഹത്തെ അറിയിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പിന്നീട് രണ്ട് വിഭാഗത്തിലെയും അധ്യാപകര്‍ തമ്മിലുള്ള കലഹത്തിലേക്ക് വഴിമാറുകയായിരുന്നു. 

വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഹയര്‍സെക്കന്‍ഡറിയിലെ ഒരധ്യാപികയും ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വി.എച്ച്.എസ്.ഇയിലെ അധ്യാപികയും പോലീസില്‍ പരാതി നല്‍കി. 364(എ), 509 വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

 രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ