യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ 20 വയസുകാരൻ അറസ്റ്റിൽ

Published : Mar 15, 2025, 04:13 PM IST
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ 20 വയസുകാരൻ അറസ്റ്റിൽ

Synopsis

യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ തട്ടിക്കൊണ്ട് പോയെന്നാണ് കേസ്.

കായംകുളം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. വള്ളികുന്നം സ്വദേശിനിയായ 20 വയസുള്ള യുവതിയെ സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് അറസ്റ്റ്.

പുലിയൂർ പൂമലച്ചാൽ മുറിയിൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥിനെയാണ് (21) കായംകുളം പോലീസ് പിടികൂടിയത്. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ അരുൺ ഷാ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ  കൈലാസ് നാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.

Read also: കൃഷി ഓഫീസിനരികെ അപരിചിതരായ 2 പേർ, പിന്നാലെ പൊലീസെത്തി; പിടിയിലായത് 60 കേസുകളിലെ പ്രതി വടിവാൾ വിനീതും സഹായിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം