
വണ്ടന്‍മേട്: രോഗപ്രതിരോധ ശേഷി കുറയുന്ന അപൂർവ്വരോഗം ബാധിച്ച ഇടുക്കി വണ്ടൻമേട്ടിലെ സ്നേഹമോൾ എന്ന ഇരുപതുകാരി ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വീട്ടുചെലവിന് പോലും വഴിയില്ലാതിരിക്കെ, മാസം ചികിത്സക്കായി 25000 രൂപവേണമെന്നതാണ് സ്നേഹയേയും കുടുംബത്തേയും പ്രതിസന്ധിയിലാക്കിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗപ്രതിരോധ ശേഷി കുറയുന്ന സിസ്റ്റമിക് ലൂപ്പസ് എറിതെമാറ്റോസസ് (എസ്എൽഇ) എന്ന മാരക രോഗം സ്നേഹമോളെ പിടികൂടുന്നത്.
അന്ന് മുതൽ വേദനകളുടെയും മരുന്നുകളുടെയും മാത്രം ലോകത്താണ് ഈ പെൺകുട്ടി. ഉണ്ടായിരുന്ന സ്ഥലം വിറ്റും, കടം വാങ്ങിയുമാണ് ഇത്രനാളും സ്നേഹയെ ചികിത്സിച്ചത്. ഇതിനിടെ വാഹനാപകടത്തിൽ അമ്മ വത്സമ്മയ്ക്ക് പരിക്കേറ്റതും കുടുംബത്തിന് തിരിച്ചടിയായി. തങ്ങളുടെ ദുരവസ്ഥ കണ്ട് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
SNEHAMOL CM
CHUNDAYIL HOUSE,PULIYANMALA ,KULATHILMEDU,IDUKKI-
PH-9947348353,6238575548
A/C DETAILS
VALSAMMA MANI
UNION BANK,VANDANMEDU BRANCH
A/C-336902120000046
IFSC -UBIN0533696
GOOGLEPAY NUMBER- 6238575548
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam