'കോളേജിൽ കൂടെ പഠിച്ചതാ, അടുപ്പം സ്ഥാപിച്ച് യുവതിയുടെ ചിത്രം ഉപയോഗിച്ച് അശ്ലീല ഇമോജിയും ചാറ്റും'; യുവാവ് പിടിയിൽ

Published : Jul 22, 2025, 12:35 PM IST
Alappuzha youth arrested

Synopsis

ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും.

ആലപ്പുഴ: സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിച്ചു.

എന്നാൽ ഇയാൾ യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. പിന്നീട് യുവതി അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നല്‍കിയതിനെ തുടർന്ന്, ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പൊലീസ് മനസ്സിലാക്കിയ്. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും.

അറസ്റ്റിലായ പ്രതിയെ പൊലീസ് ആലപ്പുഴയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപിൽ പ്രതിയെ ഹാജരാക്കി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ, സംഘത്തിലെ സിഐ ഗിരീഷ് എസ് ആർ, റികാസ് കെ, വിദ്യ ഒ കെ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു