കാസര്‍ഗോഡ് മയിച്ചയില്‍ 200 കുടുംബങ്ങളെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 10, 2019, 5:01 PM IST
Highlights

കാസര്‍ഗോഡ് മയിച്ചയില്‍ ഒറ്റപ്പെട്ടുപോയ 250 തോളം കുടുംബങ്ങളിലെ 200 ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി

കാസര്‍ഗോഡ്: നാടിനെ നടുക്കിയ കനത്ത പേമാരിയില്‍ നിരവധിപ്പേരാണ് പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയില്‍ കേരളം വിറങ്ങലിക്കുമ്പോള്‍ ഇത്തവണയും നാടിന്‍റെ രക്ഷകരായി എത്തുകയാണ് മത്സ്യത്തൊഴിലാളികള്‍. 

കാസര്‍ഗോഡ് മയിച്ചയില്‍ ഒറ്റപ്പെട്ടുപോയ 250 തോളം കുടുംബങ്ങളില്‍ 200 ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെകൂടി മാറ്റിപ്പാര്‍പ്പിക്കുകയാണ്. താരതമ്യേനെ മഴ കുറവാണെങ്കിലും തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതാണ് കാസര്‍ഗോഡ് വെള്ളപ്പൊക്കത്തിന് കാരണം. മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തിലാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. 
 

click me!