മഴക്കെടുതിയിൽ വലയുന്നവർക്ക് വീണ്ടും തലസ്ഥാനത്തിന്‍റെ കരുതൽ; കളക്ഷൻ കേന്ദ്രങ്ങൾ തുറന്നു

By Web TeamFirst Published Aug 10, 2019, 4:55 PM IST
Highlights

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്ന വിവിധ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായി.

തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്നവർക്ക് വീണ്ടും തലസ്ഥാനത്തിന്‍റെ കൈത്താങ്ങ്. സംസ്ഥാനത്തെ വിവിധ ദില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള സാധനങ്ങൾ ശേഖരിക്കുന്ന വിവിധ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തനസജ്ജമായി.

മഹാപ്രളയത്തിലെന്ന പോലെ ഈ പ്രളയകാലത്തും ദൂരെ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കയ്യയച്ച് സഹായങ്ങളെത്തിക്കാൻ തലസ്ഥാനവാസികൾ കൈകോർക്കുന്നു. നഗരസഭയും വിവിധ സന്നദ്ധ സംഘടനകളുമാണ് നാല് കളക്ഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്. കുടിവെള്ളം, ബിസ്ക്കറ്റ്, ബേബി ഫുഡ് തുടങ്ങിയ ഭക്ഷണസാധനങ്ങളും ബെഡ്ഷീറ്റ്, കുട്ടികൾക്കുള്ള ഉടുപ്പുകളുമെല്ലാം കളക്ഷൻ കേന്ദ്രങ്ങളില്‍ ശേഖരിക്കും. വുമൺസ് കോളേജിലെ കേന്ദ്രത്തിൽ മേയ‌ർ തുടക്കം കുറിച്ചു. 

കോളേജ് വിദ്യാർഥികളും സന്നദ്ധ സംഘടനാ വളണ്ടിയർമാരുമെല്ലാം സജീവമായി കഴിഞ്ഞു. 24 മണിക്കൂറും കൗണ്ടറുകൾ പ്രവർത്തിക്കും. ശേഖരിക്കുന്ന സാധനസാമഗ്രികൾ അതാത് കളക്ടറേറ്റുകൾ വഴിയാണ് വിവിധ ജില്ലകളിലെ ക്യാമ്പുകളിൽ വിതരണം ചെയ്യുക. കൂടുതൽ പേർ സാധനസാമഗ്രികളുമായി കേന്ദ്രങ്ങളിലെത്തണമെന്നാണ് നഗരസഭയും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നത്.

തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്‍റുകള്‍

1. കോര്‍പറേഷന്‍ ഓഫീസ് - മ്യൂസിയം - 8590088599, 9961525100,9946857197
2. യൂണിവേഴ്‍സിറ്റി സ്റ്റുഡന്‍റ് സെന്‍റര്‍ പിഎംജി - 9567302207,9495181218,8921189512
3. ലോ കോളേജ് പിഎംജി -
4. യൂണിവേഴ്‍സിറ്റി കോളേജ് പാളയം - 9633153396
5. കേദാരം കോപ്ലക്സ്, കേശവദാസപുരം 
6.ടെക്നോപാര്‍ക്ക് (പ്രതിധ്വനി)
7. യൂണിവേഴ്‍സിറ്റി ക്യാംപസ്, കാര്യവട്ടം - 9895277257, 9037864445
8. ഗാന്ധി പാര്‍ക്ക് കിഴക്കേകോട്ട - 8129868106
9. ഗവ.മോഡല്‍ ജിഎച്ച്എസ് പട്ടം - 8921745499, 7012470137
10. എസ്എന്‍ കോളേജ് ചെമ്പഴന്തി - 8129694119 

click me!