മലപ്പുറം ജില്ലയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 209 പേർക്കെതിരെ കേസ്

Published : May 13, 2020, 08:10 PM IST
മലപ്പുറം ജില്ലയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 209 പേർക്കെതിരെ കേസ്

Synopsis

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 62 കേസുകൾ കൂടി ബുധനാഴ്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മലപ്പുറം: മാസ്‌ക് ധരിക്കാതെ  പുറത്തിറങ്ങിയതിന് മലപ്പുറത്ത് 209 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പൊലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 62 കേസുകൾ കൂടി ബുധനാഴ്ച രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. 

വിവിധ സ്റ്റേഷനുകളിലായി 68 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 38 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,978 ആയി. 4,920 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,363 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്