പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി വളപ്പിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, 3 പേർ കസ്റ്റഡിയിൽ

Published : Sep 14, 2026, 10:10 AM IST
dead body

Synopsis

ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഫാക്ടറി വളപ്പിൽ ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുമായി സംഘർഷമുണ്ടായിരുന്നതായി പറയുന്നു.

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പൈവുഡ് ഫാക്ടറിയിലാണ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഫാക്ടറി വളപ്പിൽ ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുമായി സംഘർഷമുണ്ടായിരുന്നതായി പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം, പ്രതി പൊലീസുകാരൻ തന്നെ
കല്ലെറിഞ്ഞ് വീഴ്ത്തി, കയറുകെട്ടി കനാലിലേക്ക് വലിച്ചിട്ട് ക്രൂര മർദ്ദനം; ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്നു