പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം, പ്രതി പൊലീസുകാരൻ തന്നെ

Published : Sep 14, 2026, 10:05 AM ISTUpdated : Sep 14, 2026, 11:05 AM IST
Sabith

Synopsis

കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാകില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതിലും അന്വേഷണം ഊർജിതമാക്കി.

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണം പ്രതി പൊലീസുകാൻ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതി. മോഷണ വിവരം പുറത്തിറഞ്ഞതു മുതൽ ഇയാൾ ഒളിവിലെന്നു പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വകുപ്പു തല നടപടിക്കായി സുൽത്താൻബത്തേരി ഡിവൈഎസ്പി എസ്പി ശുപാർശ ചെയ്തു. ഏഴ് ചാക്ക് ഹാൻസ് ആണ് തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് കാണാതായത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാകില്ലെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതിലും അന്വേഷണം ഊർജിതമാക്കി. ജൂലൈ 18 ന് രാത്രിയാണ് മോഷണം നടന്നത്. അന്ന് സബിത്ത്ന് ജിഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിൽ കയറ്റിയാണ് ഹാൻസ് കടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആ ഒരു പരിഗണന എങ്കിലും മലയാളികൾ അർഹിക്കുന്നുണ്ട്', പാതിരാത്രിയുള്ള പവർകട്ട് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ
കൂട്ടമായെത്തി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി, സാധനങ്ങൾ അടിച്ച് തകർത്തു; കാട്ടാക്കടയിൽ വീടിന് തീയിട്ട് ഗുണ്ടാസംഘം