
തിരുവനന്തപുരം : വിഴിഞ്ഞം പൂവാർ റോഡിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന പെട്ടി ആട്ടോയുടെ പുറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തിൽ ഡേവിഡിന്‍റെയും റാണിയുടെയും മകൻ
എബി ഡേവിഡ് (21) ആണ് മരിച്ചത്.
ഡേബിഡിന്‍റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വെകിട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാർ റോഡിൽ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയക്കുള്ള ഭാഗത്താണ് അപകടം നടന്നത്. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക്ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാക്കളിൽ എബി ഡേവിഡ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സോണ ഏക സഹോദരിയാണ്.
Read More : മന്ത്രി വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു, ഒന്നര വയസുകാരിയടക്കം 3 ജീവനുകൾ; രക്ഷകനായി കെബി ഗണേഷ് കുമാർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam