കാട്ടാക്കടയിൽ 22കാരന് ഗുരുതരമായി പരിക്കേറ്റ ടിപ്പർ അപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ

Published : Mar 24, 2024, 07:05 PM IST
കാട്ടാക്കടയിൽ 22കാരന് ഗുരുതരമായി പരിക്കേറ്റ ടിപ്പർ അപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ

Synopsis

കാട്ടാക്കട, ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. 

തിരുവനന്തപുരം: കാട്ടാക്കട ടിപ്പർ അപകടം ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ടിപ്പർ ഡ്രൈവറെ കാട്ടാക്കട പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തു. കാട്ടാക്കട, ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. 

ഇയാൾക്കെതിരെ വധശ്രമത്തിനാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. സംഭവത്തിൽ ടിപ്പർ ലോറി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിൽ എടുക്കും എന്നാണ് വിവരം.  ഇന്നലെ ഉച്ചക്ക്  2.40 തോടേ കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറ മിനിനഗറിനു സമീപം മോട്ടോർ വാഹന വകുപ്പ് വാഹനം ടെസ്റ്റ് നടത്തുന്ന റോഡിലേക്കായിരുന്നു അമിതവേഗത്തിൽ ടിപ്പർ വന്നത്. 

തിരിയുമ്പോൾ നെടുമങ്ങാട്,  കിഴക്കുംകര വീട്ടിൽ അഖിൽ 22 ഓടിച്ച ബൈക്ക് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കാട്ടാക്കട ഭാഗത്തുനിന്നും വരികയായിരുന്നു.  യുവാവിന്റെ കൈക്കും കാലിനും ഒടിവുണ്ട്. മുഖത്ത് ഗുരുതര പരിക്ക് ആണ് സംഭവിച്ചിരിക്കുന്നത്.  കാട്ടാക്കട പാലേലിയിലുള്ള ക്വാറിയിൽ പാറ എടുക്കാൻ പോയ ടിപ്പർ ആണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ, ടിപ്പർ എന്നിവ സമാന്തരമായി പോകുകയായിരുന്നു. ഇതിനിടെ പലേലി റോഡിലേക്ക് ടിപ്പർ തിരിക്കവെ വശത്ത് കൂടെ വന്ന സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു.

അപകടത്തിൽ ഇടതു കൈ പിൻവശത്തെ രണ്ടു ടയറിനടയിൽ കുടുങ്ങി അഖിലിനെ 20 മീറ്ററോളം ടിപ്പർ വലിച്ചുകൊണ്ട് പോയി ആണ് ടിപ്പർ ലോറി നിന്നത്‌.  അഖിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ കഴിയുകയാണ്. അതെസമയം നാട്ടുകാരുടെ ഇടപെടൽ കാരണം ജീവൻ തിരികെ കിട്ടിയത്. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

വീണ്ടും ലോറിയിടിച്ച് ദാരുണാന്ത്യം; ലേക് ഷോറില്‍ ചികിത്സക്കെത്തിയ 55കാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു