വിഴിഞ്ഞത്ത് ഉപയോഗശൂന്യമായ കിണറ്റിൽ വീണ ഗർഭിണിയായ പശുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഫയർഫോഴ്സിനും നാട്ടുകാർക്കും സാധിക്കാതെ വന്നതോടെ ജെസിബി ഉപയോഗിച്ചാണ് പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ വീണ ഗർഭിണി പശുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. കരിമ്പള്ളിക്കര കുരിശടി മുറ്റത്തിന് സമീപം അന്താരാഷ്ട്ര തുറമുഖ കമ്പനി ഏറ്റെടുത്ത സ്ഥലത്തെ ഉപയോഗശൂന്യമായി കിടന്ന രണ്ടാൾ താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ പശു വീണത്. പനവിളക്കോട് സ്വദേശിയായ ഹരിയുടെ ഉടമസ്ഥതയിലുള്ളതാണ് പശു. രാവിലെ മേയുന്നതിനായി കെട്ടിയ പശുവിനെ വൈകുന്നേരം മൂന്ന് മണിയോടെ അഴിക്കാൻ എത്തിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ഫയർഫോഴ്സിന്, ഇടുങ്ങിയ കിണർ ഉറകളിൽ കുടുങ്ങിയ നിലയിലായതിനാൽ ഒന്നും ചെയ്യാനായില്ല. പിന്നാലെ തുറമുഖ കമ്പനിക്കാരോട് ചർച്ച നടത്തുകയും ജെസിബി എത്തിച്ച് വളരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് രാത്രി 9.30 ഓടെ പശുവിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റാനായത്.രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനായ യുവാവിനും കാലിൽ പരിക്കേറ്റിരുന്നു. ഇയാളെ ഫയർഫോഴ്സ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

വിഴിഞ്ഞത്ത് കിണറ്റിൽ വീണ ഗർഭിണി പശുവിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. കരിമ്പള്ളിക്കര കുരിശടി മുറ്റത്തിന് സമീപം അന്താരാഷ്ട്ര തുറമുഖ കമ്പനി ഏറ്റെടുത്ത സ്ഥലത്തെ ഉപയോഗശൂന്യമായി കിടന്ന രണ്ടാൾ താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ പശു വീണത്.