
തിരുവനന്തപുരം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചു. പേരൂർക്കട കാച്ചാണി സ്വദേശി സുരേഷ് കുമാറാണ്(23) ആണ് പ്രതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവും ഈ തുക അതിജീവിതയ്ക്ക് നൽകാനും അർഹമായ നഷ്ടപരിഹാരം നൽകാനും വിധിച്ചു. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എ.ബി. അനൂപായാണ് ശിക്ഷ വിധിച്ചത്. 2021ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം നടന്നത്. സ്വന്തം വീട്ടിൽ വന്ന് ആരും ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ പീഡിപ്പിച്ചത്.
കേസ് വിസ്താരത്തിനിടയിൽ സംഭവത്തെ പറ്റി ആരുടെയും സഹായമില്ലാതെ കുട്ടി പറഞ്ഞത് നിർണായകമായി. ആകെ 28 സാക്ഷികളുള്ള കേസിൽ എല്ലാ സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. ഒന്ന് മുതൽ 31 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിതാ ഷൗക്കത്ത് അലിയാണ് ഹാജരായത്. പ്രോസിക്യൂഷൻ എയ്ഡ് സുനിത സഹായിയായി. വട്ടിയൂർക്കാവ് എസ്എച്ച്ഒ. കെ.എസ്. സുരേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam