പിറന്നാൾ ദിനത്തിൽ ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയില്‍ 24കാരി

Published : Aug 15, 2021, 10:21 AM ISTUpdated : Aug 15, 2021, 10:24 AM IST
പിറന്നാൾ ദിനത്തിൽ ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയില്‍ 24കാരി

Synopsis

ശനിയാഴ്ച. മരിക്കുന്നതിന് മുൻപ് യുവതി അമ്മയെ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് പറഞ്ഞതായുമാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. 

പിറന്നാൾ ദിനത്തിൽ ഭർതൃ​ഗൃഹത്തിൽ മരിച്ച നിലയില്‍ 24കാരി. പാലക്കാട്  വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കൃഷ്ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്ച. മരിക്കുന്നതിന് മുൻപ് യുവതി അമ്മയെ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് പറഞ്ഞതായുമാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മൂന്ന് വർഷം മുൻപായിരുന്നു കൃഷ്ണപ്രഭയുടെ പ്രണയവിവാഹം. പ്രണയ സംബന്ധിയായ പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിലെത്തിയതോടെ ശിവരാജിനൊപ്പം പോകണമെന്ന് കൃഷ്ണപ്രഭ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നായിരുന്നു വിവാഹം. വിവാഹശേഷം മകൾ വീട്ടിൽ വന്നിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നത്.  പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളാണ് കൃഷ്ണപ്രഭ.

വീട്ടിലേക്ക് മടങ്ങിവരണമെന്ന് മകൾ അറിയിച്ചിരുന്നതായാണ് അമ്മ രാധ പറയുന്നത്. എന്നാൽ ഭർതൃവീട്ടിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് ശിവരാജിന്റെ ബന്ധുക്കൾ പറയുന്നത്. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് വീട്ടിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നത്. ബെംഗലുരുവില്‍ ജോലി ചെയ്യുന്ന കൃഷ്ണപ്രഭയുടെ സഹോദരന്‍ വന്നശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മതിയെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്
'മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല', കൂത്താട്ടുകുളത്ത് എൽഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിക്ക് കിട്ടിയത് 146 വോട്ട്