ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ ചെ​യ്യു​ന്ന​തി​നി​ടെ യുവാവ് ട്രാ​ക്കി​ലേ​ക്ക് വീണു, ദാരുണാന്ത്യം

Published : Oct 04, 2024, 07:59 AM ISTUpdated : Oct 04, 2024, 08:19 AM IST
 ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ ചെ​യ്യു​ന്ന​തി​നി​ടെ യുവാവ് ട്രാ​ക്കി​ലേ​ക്ക് വീണു, ദാരുണാന്ത്യം

Synopsis

ട്രെ​യി​നി​ന്‍റെ പ​ടി​യി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബാ​ല​മു​രു​ക​ൻ കാ​ല്‍ തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ: ട്രെ​യി​നി​ന്‍റെ പ​ടി​യി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ പുറത്തേക്ക് തെന്നി വീ​ണ് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം. തമിഴ്നാട് ക​ട​ലൂ​ർ സ്വ​ദേ​ശിയായ ബാ​ല​മു​രു​ക​ൻ (24) ആ​ണ് മ​രി​ച്ച​ത്. ട്രെ​യി​നി​ന്‍റെ പ​ടി​യി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബാ​ല​മു​രു​ക​ൻ കാ​ല്‍ തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രാ​ക്കി​നും ഇ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വൈഗ എക്‌സ്‌പ്രസിന്‍റെ ജനറൽ കമ്പാർട്ട്‌മെന്‍റിലാണ് അപകടം സംഭവിച്ചത്.

ഉച്ചയ്ക്ക് 2.30 ഓടെ ട്രെയിൻ സൈദാപേട്ട സ്‌റ്റേഷൻ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിയിലിരിക്കുകയായിരുന്നു യുവാവ് ട്രെയിൻ വേഗതയെടുത്തതോടെ പിടിവിട്ട് ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് ത​ന്നെ ബാ​ല​മു​രു​ക​ൻ മ​ര​ണ​പ്പെ​ട്ടു. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തിയാണ് മൃ​ത​ദേ​ഹം പുറത്തെടുത്തത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തിമന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read More : ടെറസിൽ തുണിവിരിക്കുമ്പോൾ താഴെ 3 കള്ളന്മാർ, വാതിൽ തുറക്കും മുമ്പ് ഓടിയെത്തി യുവതി; പിന്നെ നടന്നത്-VIDEO

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി; പിന്നാലെയോടി പൊലീസ്, വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി