240 ഏക്കര്‍ പുഞ്ചയിൽ കൊയ്‌തെടുത്ത നെല്ല് വെള്ളത്തില്‍ മുങ്ങി

By Web TeamFirst Published May 15, 2021, 11:25 PM IST
Highlights

ശക്തമായ കാറ്റിലും മഴയിലും വേഴത്താര്‍ പാടശേഖരത്തില്‍ കെയ്‌തെടുത്ത നെല്ല് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍ കുരട്ടിശ്ശേരി വേഴത്താര്‍ പാടശേഖരത്തില്‍ 240 ഏക്കര്‍ പുഞ്ചയില്‍ കെയ്‌തെടുത്ത നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. 
 

മാന്നാര്‍: ശക്തമായ കാറ്റിലും മഴയിലും വേഴത്താര്‍ പാടശേഖരത്തില്‍ കെയ്‌തെടുത്ത നെല്ല് വെള്ളത്തില്‍ മുങ്ങി. മാന്നാര്‍ കുരട്ടിശ്ശേരി വേഴത്താര്‍ പാടശേഖരത്തില്‍ 240 ഏക്കര്‍ പുഞ്ചയില്‍ കെയ്‌തെടുത്ത നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. 

പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു ബണ്ടു വരമ്പുകള്‍ മുങ്ങിയതോടെ കൊയ്‌തെടുത്ത നെല്ല് വള്ളത്തില്‍ നിന്ന് കരയിൽ എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. മഴക്ക് മുമ്പേ കെയ്ത്ത് ആരംഭിച്ചതെങ്കിലും പൂര്‍ണ്ണമായും നെല്ലുകള്‍ കൊയ്‌തെടുക്കാല്‍ കഴിഞ്ഞില്ല. കൊയ്തുവന്നപ്പേഴാണു മഴ തുടങ്ങിയത്. 

ഇനിയും 15 ഏക്കര്‍ നിലം കൊയ്‌തെടുക്കാന്‍ ബാക്കിയുണ്ട്. കൊയ്യാറായ നെല്ലുകള്‍ നിലം പൊത്തുകയും പാടങ്ങളില്‍ വെളളം കെട്ടിക്കിടക്കുകയും ചെയ്തതോടെ  വിളഞ്ഞ നെല്ല് കെയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആദ്യം കൊയ്ത നെല്ല്  23 ലോഡ് മില്ലുടമക്ക് നല്‍കി. ബാക്കി വന്ന എട്ട് ലോഡ് നെല്ല് മഴ കാരണം മില്ലു ഉടമ സംഭരണം നിറുത്തി വെച്ചു. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!