കോഴിക്കോട് ഇന്ന് 244 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 218 പേര്‍ക്ക് രോഗം

Published : Sep 05, 2020, 08:02 PM IST
കോഴിക്കോട് ഇന്ന് 244 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ  218 പേര്‍ക്ക് രോഗം

Synopsis

കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 

കോഴിക്കോട്: കോഴിക്കോട്  ജില്ലയില്‍ ഇന്ന് 244 കൊവിഡ് പൊസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്.

മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1783 ആയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ
ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി, ഭീഷണിപ്പെടുത്തി പാസ്വേര്‍ഡ് തരമാക്കി പണം കവർന്നു