കൊല്ലം-എ​ഗ്മോർ ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ആനന്ദിന്റെ പരുങ്ങൽ, ബാ​ഗ് പരിശോധിച്ചപ്പോൾ കിട്ടിയത് ഒരുലക്ഷം രൂപയുടെ 25 കെട്ടുകൾ

Published : May 06, 2026, 08:20 AM IST
Railway Police

Synopsis

പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായ് കണ്ടെത്തിയത്.പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായ് കണ്ടെത്തിയത്.

കൊല്ലം: രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്നാണ് ഇയാൾ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ പ്രദീപ് പി.കെ യുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു ആനന്ദ് യാത്ര ചെയ്തത്. പരിശോധനയ്ക്കിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നതായ് കണ്ടെത്തിയത്. ഒരു ലക്ഷത്തിന്റെ 25 കെട്ടുകളായാണ് പൊതിഞ്ഞു വെച്ച നിലയിൽ പണം സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരിക്ക് ഇലക്ട്രിക് ബൈക്ക് ഇടിച്ച് ദാരുണാന്ത്യം
താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി, 2 കര്‍ണാടക സ്വദേശികള്‍ക്ക് പരിക്ക്