താമരശ്ശേരിയിൽ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ചു കയറി, 2 കര്‍ണാടക സ്വദേശികള്‍ക്ക് പരിക്ക്

Published : May 05, 2026, 10:10 PM IST
traveller hits ksrtc bus

Synopsis

തിരുവനന്തപുരത്ത് നിന്നും കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിലാണ് ട്രാവലര്‍ ഇടിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിറകില്‍ ട്രാവലര്‍ ഇടിച്ച് കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സച്ചിന്‍, കീര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ബസ്സിന് പിറകിലാണ് ട്രാവലര്‍ ഇടിച്ചത്. അപകടം നടന്നയുടനെ നാട്ടുകാരും താമരശ്ശേരി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പെട്ടെന്ന് തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാർ യാത്രക്കാരായ യുവാക്കളെ മർദിച്ചു, വാഹനത്തിന്‍റെ ചില്ലുകൾ തല്ലിത്തകർത്തു, 'എല്ലാം റോഡിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞതിന്'
പൊലീസിന്‍റെ എമർജൻസി നമ്പർ 112ല്‍ വിളിച്ച് കബളിപ്പിച്ചു; മനപ്പൂർവം ഫോൺ ചെയ്ത് പറ്റിച്ചത് 11 കേസുള്ള പ്രതി, യുവാവ് പിടിയിൽ